ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു, അപകടം ദുബായ് എയർ ഷോയ്ക്കിടെ

news image
Nov 21, 2025, 11:26 am GMT+0000 payyolionline.in

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ദുബായ് എയർഷോ യിൽ കാഴ്ചക്കർക്കായി തുറന്നിരുന്ന തേജസ്‌ യുദ്ധവിമാനത്തിന്റെ പ്രദർശനവും നിർത്തിവെച്ചു. അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു.

തമിഴ്നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് വിമാനം യുഎഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe