ഇന്ത്യയെ നേരിടാൻ ഓസീസ്‌; ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ

news image
Nov 16, 2023, 5:27 pm GMT+0000 payyolionline.in

കൊൽകത്ത:ഏകദിന ലോകകപ്പ്‌ ക്രിക്കറ്റ്‌ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഫൈനലിൽ. ഞായറാഴ്‌ച അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടും. രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ ചെറിയ സ്കോറിലേക്ക് ബാറ്റേന്തിയ ഓസീസ് 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 212 (49.4), ഓസ്ട്രോലിയ 215/7 (47.2)

ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ 70 റണ്ണിന്‌ കീഴടക്കിയിരുന്നു. ഓസ്‌ട്രേലിയ ആറാംകിരീടം ലക്ഷ്യമിടുന്നു. ഇന്ത്യ മൂന്നാമത്തേതും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe