ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ

news image
Apr 23, 2025, 5:18 am GMT+0000 payyolionline.in

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും. ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇവർക്കു പുറമേ യുഎഇ, ഇറാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്,  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe