ഇന്ത്യൻ തിരിച്ചടി കിറുകൃത്യം, തരിപ്പണമായി പാകിസ്താനിലെ ഭീ​ക​രകേ​ന്ദ്ര​ങ്ങൾ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

news image
May 8, 2025, 4:18 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയുടെ മി​സൈ​ൽ, ഡ്രോ​ൺ ആക്രമണത്തിൽ തകർത്ത പാ​കി​സ്താ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും ഭീ​ക​രകേ​ന്ദ്ര​ങ്ങ​ളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യത്തിന്‍റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളാണ് കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസാർ ടെക്നോളജീസ് പങ്കുവെച്ചത്.

ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദിന്‍റെ പാകിസ്താനിലെ ബഹാൽപൂരിലും ലശ്​കറെ ത്വയ്യിബയുടെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്​കെയിലെയും കേന്ദ്രങ്ങൾ തകർത്തതിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭീകരകേന്ദ്രങ്ങൾ പൂർണമായി തകർന്നടിഞ്ഞതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.

 

പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലുള്ള ബഹാവൽപൂരിലാണ് മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയ്​ശെ മുഹമ്മദിന്റെ ആസ്ഥാനം. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2019ലെ പുല്‍വാമ ചാവേര്‍ ക്രമണം എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി വലിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്.

ലാഹോറില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക്, ലശ്​കറെ ത്വയ്യിബയുടേയും അതിന്റെ ഉപവിഭാഗമായ ജമാഅത്തുദ്ദഅ്​വയുടെയും പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് മുരിദ്‌കെ. 200 ഏക്കറിലധികം വിസ്തൃതിയുള്ള മുരിദ്‌കെ ഭീകരകേന്ദ്രത്തില്‍ പരിശീലന മേഖലകള്‍, പ്രബോധന കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു. ലഷ്കറെ ത്വയ്യിബ നടത്തിയ 2008ലെ മുംബൈ ആക്രമണത്തിൽ ഉള്‍പ്പെട്ട ഭീകരർക്ക് ഇവിടെ പരിശീലനം ലഭിച്ചിരുന്നു.

26 പേർ കൊല്ലപ്പെട്ട പ​ഹ​ൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ കനത്ത തി​രി​ച്ച​ടി​യി​ൽ പാ​കി​സ്താ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തിരുന്നു. ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ എ​ന്ന് പേ​രി​ട്ട 25 മി​നി​റ്റ് നീ​ണ്ട സം​യു​ക്ത സൈ​നി​ക ന​ട​പ​ടി​യി​ൽ ഒ​മ്പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 1.05ന് ​ആ​രം​ഭി​ച്ച മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം 1.30ന് ​അ​വ​സാ​നി​ച്ചു. പ​ഹ​ൽ​ഗാ​മി​ൽ ഭീകരാക്രമണം നടന്ന് 14 ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​യിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ല​ശ്ക​റെ ത്വ​യ്യി​ബ​യു​ടെ​യും ജ​യ്ശെ മു​ഹ​മ്മ​ദി​ന്റെ​യും ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​ന്റെ​യും പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളും ആ​സ്ഥാ​ന​ങ്ങ​ളും ഒ​ളി​സ​​ങ്കേ​ത​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് ആ​റു​മു​ത​ൽ 100 വ​രെ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണി​വ. ഇ​തി​ൽ നാ​ലെ​ണ്ണം പാ​കി​സ്താ​നി​ലും അ​ഞ്ചെ​ണ്ണം പാ​ക് അ​ധീ​ന ക​ശ്മീ​രി​ലു​മാ​ണ്. 21 ഭീ​ക​ര ക്യാ​മ്പു​ക​ളാ​ണ് ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​ത്.

പാ​കി​സ്താ​ന്റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കാ​തെ റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളും സ്കാ​ൽ​പ്, ഹാ​മ​ർ മി​സൈ​ലു​ക​ളും ഉ​പ​​യോ​ഗി​ച്ചാ​യാ​യി​രു​ന്നു കൃ​ത്യ​വും സൂ​ക്ഷ്മ​വു​മാ​യ ആ​ക്ര​മ​ണം. ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യി​ൽ 26 പേ​ർ മ​രി​ക്കു​ക​യും 46 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe