ഇരിങ്ങൽ ദേശീയപാതയിൽ വൻ വെള്ളക്കെട്ട്; അപകടഭീതിയിൽ വാഹനയാത്രക്കാർ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്- വീഡിയോ

news image
Jun 28, 2026, 9:02 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിലെ ഇരിങ്ങലിൽ വെള്ളക്കെട്ട്. വടകര ഭാഗത്തേക്ക് പോകുന്ന റോഡിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിന്റെ ഡിവൈഡറിൻ്റെ പകുതിയോളം വെള്ളം കെട്ടിക്കിടക്കുകയാണ്.

‌വെള്ളം പുറത്തേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടത് മൂലമാവാം വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുമൂലം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികരും അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് അപകടസാധ്യത നിലനിൽക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറച്ച് സുരക്ഷിതമായി യാത്ര ചെയ്യുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe