ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു

news image
Dec 27, 2020, 10:18 pm IST

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനു തെക്കുവശം ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു. അയനിക്കാട് ചെക്കിക്കുനി പ്രസാദ് (55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക്  നടന്നുപോകവേയാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന് കേൾവിക്കുറവുള്ളതായി പറയപ്പെടുന്നു. പരേതരായ  പുതുശ്ശേരി പറമ്പിൽ  പത്മനാഭന്റെയും , കൗസല്യയുടെയും മകനാണ്.  ഭാര്യ: ശോഭന. മക്കൾ : വിഷ്ണു,  അവിഷ്ണ. സഹോദരങ്ങൾ: ശ്രീനിവാസൻ, ഉഷ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe