കൊച്ചി: അക്കൗണ്ട് ഉടമക്ക് വാഗ്ദാനം ചെയ്ത ഗ്രൂപ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിന് സംഭവിച്ച നഷ്ടം ബാങ്ക് നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. എറണാകുളം വടുതല സ്വദേശി വി.ടി. ജോർജ് കനറ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കായുള്ള ഗ്രൂപ് ഹെൽത്തി ഇൻഷുറൻസ് പോളിസിയിൽ ചേരുകയും അക്കൗണ്ടിൽനിന്ന് പണം ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇൻഷുറൻസ് വിവരങ്ങൾ ബാങ്ക് നൽകിയില്ല. പരാതിക്കാരൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്ലെയിം നിഷേധിക്കപ്പെട്ടു. 90,000 രൂപയും ചികിത്സക്കായി ചെലവഴിച്ചു. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. ആശുപത്രിയിൽ ചെലവായ 90,000 രൂപയും കഷ്ടനഷ്ടങ്ങൾക്കും കോടതിച്ചെലവിനുമായി 60,000 രൂപയും 30 ദിവസത്തിനകം നൽകാൻ നിർദേശം നൽകി.
ഇൻഷുറൻസ് നൽകിയില്ല; ബാങ്കിന് പിഴ
Sep 13, 2023, 4:33 am GMT+0000
payyolionline.in
മഞ്ചേരിയില്‍ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം ര ..
നിപ: കണ്ടെയിന്മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ദേശവു ..