ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്

news image
Sep 11, 2025, 4:29 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വസ്തുതാ വിരുദ്ധമാണിതെന്നും എംവിഡി അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍  കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും എംവിഡി കുറിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായി ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി മനസ്സിലാക്കുന്നു. പൊതുജന താല്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിത്. മോട്ടോര്‍ വാഹന വകുപ്പില്‍ അത്തരമൊരു നിര്‍ദ്ദേശമോ ചര്‍ച്ചയോഉണ്ടായിട്ടില്ല. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങള്‍ക്ക് വിധേയരാണ്. റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്.ഇത്തരം വ്യാജവാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ലെന്ന് ആവര്‍ത്തിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe