മൂടാടി: പ്രമുഖ കോൺഗ്രസ് നേതാവും സാമൂഹ്യപ്രവർത്തകനും റിട്ട. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായിരുന്ന കൊടക്കാട്ട് ഇ. ദാമോദരൻ നായരുടെ ഏഴാം ചരമ വാർഷികം ആചരിച്ചു. കൊടക്കാട്ട് മന്ദാരത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ഇ.ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജുള കെ.കെ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ബാബു എടക്കുടി, അഡ്വ. ഷഹീർ, രാധാകൃഷ്ണൻ കണിയാങ്കണ്ടി, വാർഡ് മെമ്പർ രമ്യ സുർജിത്ത്, മുകുന്ദൻ മാസ്റ്റർ, കാളിയേരി മൊയ്തു, മോഹൻദാസ് കെ.ടി, ശ്രീനിവാസൻ ഒ.ടി, മുകുന്ദൻ ചന്ദ്രകാന്തം, ചാലിൽ ബാബു, കെ.പി. രാജൻ, രാഘവൻ പുതിയോട്ടിൽ, നാരായണൻ പൗർണമി, കെ. നാരായണൻ, റിയാസ് എന്നിവർ സംസാരിച്ചു.
രാജൻ ചേനോത്ത് സ്വാഗതവും ബാബു തടത്തിൽ നന്ദിയും പറഞ്ഞു. രാവിലെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു.
ഇ. ദാമോദരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
Mar 17, 2026, 7:53 am GMT+0000
payyolionline.in
മോഷണത്തിനായി കേരളത്തിലെത്തും; വീട്ടുകാർ പള്ളിയിൽ പോകുന്ന തക്കം നോക്കി വീടുകളി ..
ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ..
