ഉ​ഡു​പ്പി കോ​ള​ജി​ൽ ഒ​ളി​കാ​മ​റ വെ​ച്ച​തി​ന് തെ​ളി​വി​ല്ല; സി.​ഒ.​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

news image
Mar 21, 2024, 4:49 am GMT+0000 payyolionline.in

മം​ഗ​ളൂ​രു: ഉ​ഡു​പ്പി നേ​ത്ര ജ്യോ​തി പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജ് ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ വെ​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഹ​പാ​ഠി​യു​ടെ സ്വ​കാ​ര്യ​ത പ​ക​ർ​ത്തി എ​ന്ന കേ​സ് കു​റ്റ​പ​ത്രം കോ​ർ​പ്സ് ഓ​ഫ് ഡി​റ്റ​ക്ടീ​വ് (സി.​ഒ.​ഡി) ഡി​വൈ.​എ​സ്.​പി അ​ഞ്ജു​മാ​ല ഉ​ഡു​പ്പി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി ദീ​പ​ക്ക് സ​മ​ർ​പ്പി​ച്ചു.

സീ​നി​യ​ർ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ച്ച്.​എം. ന​ദ​ഫിെൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 18നാ​ണ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വാ​ദ സം​ഭ​വം ന​ട​ന്ന​ത്. ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​നി ഉ​ഡു​പ്പി ജി​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഉ​ഡു​പ്പി പൊ​ലീ​സ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്വേ​ഷ​ണ​മാ​ണ് സ​ർ​ക്കാ​ർ കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് സി.​ഒ.​ഡി​ക്ക് ന​ട​ത്തി​യ​ത്.

മൂ​ന്ന് മു​സ്‌​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ ഹി​ന്ദു വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ത ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു കേ​സ്. ബി.​ജെ.​പി​യും ഘ​ട​ക​ങ്ങ​ളും പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. ഒ​ളി​കാ​മ​റ വെ​ച്ചി​ട്ടി​ല്ല എ​ന്ന് കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ഉ​ഡു​പ്പി ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ, ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷം ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ അം​ഗം ഖു​ശ്ബു സു​ന്ദ​ർ പ​റ​ഞ്ഞി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe