ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവർ സുരക്ഷിതർ; ഭക്ഷണവും ഓക്‌സിജനും എത്തിക്കുന്നു

news image
Nov 13, 2023, 3:10 pm GMT+0000 payyolionline.in

ഉത്തരകാശി: ഉത്തരാഖണ്ഡിലെ യമുനേത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ടവർ സുരക്ഷിതർ. 40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവന്‍ പേരും സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുടുങ്ങിക്കിടക്കുന്നവരെ വാക്കി-ടോക്കി വഴി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർക്ക്‌ പരിക്കേറ്റിട്ടില്ലെന്നും സിൽക്യാര കൺട്രോൾ റൂം അറിയിച്ചു. ടണലിനുള്ളില്‍ ജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പൈപ്പിലൂടെ തന്നെ ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്‌ച രാവിലെയാണ് തകര്‍ന്നത്. ഇനിയും 35 മീറ്റർ ദൂരത്തിൽ അവശിഷ്‌ടങ്ങൾ മാറ്റയാലേ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സാധിക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe