‘എഫ്എംജിഇ പരീക്ഷയുടെ നടപടികൾ രഹസ്യമാക്കുന്നു’; നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനെതിരെ ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍

news image
Jul 5, 2024, 7:27 am GMT+0000 payyolionline.in
ദില്ലി: നീറ്റ് നെറ്റ് പരീക്ഷ വിവാദങ്ങൾക്ക് പിന്നാലെ എഫ്എംജിഇ പരീക്ഷയുടെ സുതാര്യത സംബന്ധിച്ചും പരാതികൾ ഉയരുന്നു. വിദേശത്ത് മെഡിക്കൽ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക്  രാജ്യത്ത് പ്രാക്ടീസ് ചെയ്യാനായി പാസാക്കേണ്ട പരീക്ഷയാണിത്. പരീക്ഷ നടപടികൾ എല്ലാം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ രഹസ്യമാക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.2002 മുതലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പഠനം പൂർത്തിയാക്കി എത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്എംജിഇ പരീക്ഷ തുടങ്ങിയത്.

വർഷത്തിൽ രണ്ടുതവണ നടത്തുന്ന ഈ പരീക്ഷ പാസായി ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാൽ മാത്രമേ ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസിന് ആർഹത നേടൂ. മെഡിക്കൽ കൌൺസിലിന് വേണ്ടി നാഷഷണല്‍  ബോര്‍ഡ് ഓഫ് എക്സാമിനേഷൻസ്  (National Board of Examinations) ആണ് പരീക്ഷ നടത്തുന്നത്.  നിലവിലെ പരീക്ഷ വിവാദത്തിനിനിടെ എന്‍ബിഇ നടത്തുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിയതോടെയാണ് എഫ്എംജിഇ പരീക്ഷയെ കുറിച്ച് പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തുന്നത്.

മറ്റ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ഒരു സൗകര്യവും എന്‍ബിഇ നൽകുന്നില്ലെന്നാണ് പ്രധാന പരാതി.  മുൻ പരീക്ഷകളുടെ ചോദ്യപേപ്പറോ ഉത്തരസൂചികയോ പ്രസിദ്ധീകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു . 7080 രൂപയാണ് പരീക്ഷയ്ക്കായി അടയ്ക്കേണ്ടത്. ഉയർന്നനിരക്കാണ് ഇതെന്നും ഇത് കുറയ്ക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.എന്നാൽ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉറപ്പാക്കാനാണ് പരീക്ഷ എന്നാണ് മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ പറയുന്നത് .പലരാജ്യങ്ങളിൽ നിന്ന് പഠനം  പൂർത്തിയാക്കി വിദ്യാർത്ഥികൾ എത്തുമ്പോൾ ഏകീകൃതമായ സമ്പ്രദായത്തിനാണ് ഇതെന്നും കമ്മീഷൻ വിശദീകരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe