കൊച്ചി: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പത്ത് കിലോ കഞ്ചാവാണ് പിടികൂടിയത്. ബംഗാൾ സ്വദേശികളായ ഡോള, പാർത്ഥഘോഷ്, ബിഗാഷ് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. പിടിയിലായവർ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും പിടിയിലായ ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലുദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവതിയടക്കം 3 പേർ പിടിയിൽ
Mar 31, 2026, 11:02 am GMT+0000
payyolionline.in
കട്ടവരൊക്കെ സ്വന്തംവീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിച്ചാൽ പാടിയ പാട്ടിനുള്ള ..
കോഴിക്കോട് മെഡിക്കൽ കോളജിൽ ദുരിതയാത്ര; ലിഫ്റ്റുകൾ കേടായിട്ട് മാസങ്ങൾ, രോഗികളെ ..
