എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരി പഠനത്തിനുള്ള സാധ്യതകൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ മെയ് 24ന് ആരംഭിക്കുമെന്നും. ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനാണെന്നും. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്ന പ്രവണത ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമവിരുദ്ധമായി പ്രവേശനം സ്കൂളുകൾ നടത്തുന്നുണ്ട് എന്ന് പരാതി ലഭിച്ചാൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അൺ എയ്ഡഡ് സ്കൂളുകൾക്കുള്ള പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ടെന്നും. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാനേജ്മെന്റ് അനുവദിക്കപ്പെട്ട സീറ്റിൽ മെറിറ്റിലാണ് അഡ്മിഷൻ നടത്തേണ്ടതെന്നും. പ്ലസ് വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ തിരിമറി ഉണ്ടായാൽ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങുമന്നും മന്ത്രി അറിയിച്ചു.
സംഘർഷ ബാധിത പ്രദേശമായി അതിർത്തി സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കരമനയിലുള്ള ഒരു കുട്ടി തിരിച്ചെത്താൻ ഉണ്ടെന്നും. കുട്ടിയുടെ വീട്ടിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.