തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും.
മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
എസ്എസ്എൽസി മൂല്യനിർണയത്തിന് 72 കേന്ദ്രീകൃത ക്യാമ്പുകളാണ് ഒരുക്കിയിരുന്നത്. രണ്ടുഘട്ടങ്ങളായുള്ള ക്യാമ്പുകളുടെ പ്രവർത്തനം ശനിയാഴ്ച അവസാനിക്കും.
ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് തുടങ്ങാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.