എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ ഗുരു മന്ദിരം പ്രതിഷ്ഠാദിന വാർഷികം നടത്തി

news image
Feb 22, 2024, 12:28 pm GMT+0000 payyolionline.in

പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ച ശ്രീനാരായണഗുരു മന്ദിരത്തിൽ പ്രതിഷ്ഠാദിന വാർഷികം വിപുലമായ പരിപാടികളുടെ ആചരിച്ചു. കാലത്ത് ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി അഷ്ടോത്തര നാമാർച്ചന സമൂഹ പ്രാർത്ഥന എന്നിവ നടന്നു.

സമൂഹ പ്രാർത്ഥനയ്ക്ക് സ്വാമിപ്രേമാനന്ദ, യൂണിയൻ പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ, സെക്രട്ടറി രമേശൻ കുറുമയിൽ, യൂണിയൻ കൗൺസിലർ മാരായ കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ സുഭാഷ് കോമത്ത് കെ എൻ രത്നാകരൻ, കുഞ്ഞിക്കണ്ണൻ തുറയൂർ, എം ടി വിനോദ്, സി കെ മുരളി, എൻ കെ കുഞ്ഞിരാമൻ, എംടി നാണു തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുസമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. കെ പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ., കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ എം.ടി നാണു, വിപി ഇന്ദിരാ ദേവി, കെ സുമ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe