എൻസിഇആർടി പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി; ജനാധിപത്യത്തെക്കുറിച്ചുള്ള ഭാ​ഗമുൾപ്പെടെ ഒഴിവാക്കി

news image
Jun 1, 2023, 12:34 pm GMT+0000 payyolionline.in

ദില്ലി: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. ​

ഗാന്ധിവധം, മു​ഗൾ ചരിത്രം, ​ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രം​ഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാ​ഗങ്ങളും ഒഴിവാക്കി. പാഠഭാ​ഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe