എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വക്താക്കളായ ബി ജെ പിക്ക് പിന്തുണ നല്‍കാൻ ജനം തയ്യാറായി കഴിഞ്ഞു- സി ആർ പ്രഫുൽ കൃഷണൻ.

news image
Dec 4, 2025, 10:09 am GMT+0000 payyolionline.in

പയ്യോളി: വിശ്വാസികളെ വഞ്ചിച്ച എൽ ഡി എഫിനേയും സ്ത്രീ പീഡനകരെ സംരക്ഷിക്കുന്ന യു ഡി എഫിനേയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിൻ്റെ വക്താക്കളായ ബി ജെ പിക്ക് വിജയം സമ്മാനിക്കാൻ ജനം തയ്യാറായി കഴിഞ്ഞുവെന്ന് സി ആർ പ്രഫുൽ കൃഷണൻ.

 

 

 

പയ്യോളിയിൽസംഘടിപ്പിച്ച ബി ജെ പി മണ്ഡലം കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി ജെ പി വടകര ജില്ലാ പ്രസിഡന്റ്.  സ്ത്രീ പീഡന കേസിൽപ്പെട്ട് ഒളിവിൽ കഴിയുന്ന ഇപ്പോഴും എം എൽ എ പദവിയിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കുന്നത് വടകരയിലെ എം പിയാണെന്നത് പരസ്യമായ രഹസ്യമാണ്-അദ്ദേഹം പറഞ്ഞു.

 

സി പി എമ്മും കോൺഗ്രസും വികസനം ചർച്ച ചെയ്യുന്നതിന് പകരം സ്ത്രീപീഡനവും ക്ഷേത്രങ്ങളിലെ സ്വർണക്കൊള്ളയും പരസ്പരം ആരോപിച്ച് വോട്ടർമാരെ വിഡ്ഢികളാക്കാൻ നോക്കുകയാണെന്നും സ്വർണ്ണക്കൊള്ള സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന നടപടിയെ എതിർക്കുന്നവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കലാണെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.

പയ്യോളി മണ്ഡലം പ്രസിഡന്റ് ടി പി ശ്രീഹരി അധ്യക്ഷത വഹിച്ചു. വി കെ ജയൻ, ടി എം നിഷാ ഗിരീഷ്, അഡ്വ. വി സത്യൻ, ടി കെ പത്മനാഭൻ, കെ പി റാണാ പ്രതാപ്, സി പി രവീന്ദ്രൻ, കെ ഫൽഗുനൻ, കോയിക്കൽ മുരളീധരൻ, പി സ്മിനുരാജ്, കെ എം ശ്രീപേഷ് പ്രസംഗിച്ചു. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് ബി ജെ പിയിൽ ചേർന്ന പ്രവർത്തകർക്ക് കൺവെൻഷനിൽ സ്വീകരണം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe