ബോട്ട് ഓപ്പറേഷന്‍സ് ട്രെയിനി ഒഴിവുകള്‍ നികത്തുന്നതിനുള്ള അപേക്ഷ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് പുറത്തിറക്കി. 50 ഒഴിവുകളിലേക്ക് നവംബർ 20 വരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. വനിതകൾക്ക് പ്രത്യേക പരിഗണനയും ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയിലായിരിക്കും നിയമിക്കുക.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 28 വയസാണ്. സംവരണ നിയമങ്ങള്‍ അനുസരിച്ച് ബാധകമായ പ്രായ ഇളവ് ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9000 രൂപ വരെ ശമ്പളം ലഭിക്കും. (സ്റ്റാറ്റിയൂട്ടറി ഇ.എസ്.ഐ & ഇ.പി.എഫ് ഉള്‍പ്പെടെ പൊതു വ്യവസ്ഥകളുടെ റഫര്‍ പോയിന്റ് നമ്പര്‍ 3).
ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മെഷീനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക് എ എന്നീ ട്രേഡുകളിലേതിലെങ്കിലും 60% മാർക്കോടെ ഐ ടി ഐ പാസ്സായവർക്കും ഇതുപോലെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ഇവയിലൊന്നിൽ ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം. 2022/ 2023/ 2024 അധ്യയന വർഷത്തിൽ പാസ്സായവരായിരിക്കണം.
ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ജിപിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് കൂടുതല്‍ 2 വര്‍ഷത്തേക്ക് അഡ്വാന്‍സ്ഡ് പരിശീലനത്തിന് യോഗ്യത ലഭിക്കും (ജിപിആര്‍ ലൈസന്‍സ് ഉടമയ്ക്ക് മാത്രം). പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഒരു വർഷത്തേക്കാണ് ട്രെയിനി ഓപ്പറേറ്റർമാരുടെ നിയമനമെങ്കിലും ജി പി സർട്ടിഫിക്കറ്റ് ഉള്ളവർ രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ട്രെയിനിങ്ങിന് അർഹരാകും. ഈ കാലയളവിൽ ഐ ടി ഐ ക്കാർക്ക് ആദ്യ വർഷം 17,000 രൂപയും രണ്ടാം വർഷം 18,000 രൂപയും പ്രതിമാസം പ്രതിഫലമായി ലഭിക്കും. ഇത് ഡിപ്ലോമക്കാർക്ക് യഥാക്രമം 19,000/ 20,000 രൂപയായിരിക്കും.
കൊച്ചി വാട്ടര്‍ മെട്രോ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ സമർപ്പിക്കാൻ: www.kochimetro.org
