ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടം: ‘മലയിൽ’ ബസിനെതിരെയുള്ളത് 154 കേസുകൾ

news image
Nov 10, 2026, 5:43 am GMT+0000 payyolionline.in

എറണാകുളം: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിൽ, മലയിൽ എന്ന ബസിനെതിരെ 154 കേസുകൾ. 2022 മുതലുള്ള നാല് വർഷത്തെ കേസുകളാണിത്. പിഴ അടച്ചത് ചുരുക്കം കേസുകളിൽ മാത്രമെന്നും വിവരമുണ്ട്. അമിതവേഗം, സിഗ്നൽ തെറ്റിക്കൽ, ഡോർ തുറന്നിട്ടുള്ള യാത്ര തുടങ്ങി ബസിന്റെ പേരിൽ വ്യാപക നിയമലംഘനങ്ങളാണുള്ളത്.

ബസിന്റെ പെർമിറ്റ് പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. അക്ഷരയെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബസ് ഉടൻ പുറത്തിറക്കാൻ പറ്റാത്ത വിധമുള്ള നടപടികൾ വേണമെന്നാണ് ആവശ്യം.

അതേസമയം, സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടത്തിൽ മന്ത്രി സിപി ജോൺ പ്രതികരിച്ചു. സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർഥ പ്രശ്‌നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുനഃപരിശോധിക്കും – മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ ഹൈക്കോടതിയുടെയക്കം രൂക്ഷ വിമർശനം സംഭവത്തിൽ ഉയർന്നിരുന്നു. അപകടത്തിന്റെ നടുക്കുന്ന സിസിടിവികൾ കോടതിയിൽ പ്രദർശിപ്പിച്ച ശേഷമാണ് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ അതിരൂക്ഷ വിമർശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe