പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് രണ്ട് മണിക്ക് നടക്കും.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും.
മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും.
കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നൽകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ നറുക്കെടുപ്പിന് ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല.
