
ചെറുവള്ളിയിലെ വിമാനത്താവള പദ്ധതി സങ്കീർണ്ണമായ നിയമക്കുരുക്കിലേക്ക് പോയത് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. കൊടുമണ്ണിൽ പ്ലാന്റേഷൻ കോർപറേഷന് 1200 ഹെക്ടറിലധികം സ്ഥലമുണ്ട്. റബ്ബർ വിലയിടിവ് കോർപറേഷനെ നഷ്ടത്തിലാക്കി. ഈ സാഹചര്യത്തിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാരിന് കൊടുമണ്ണിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനാകുമെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു.
എം സി റോഡും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയും ഈ പ്രദേശത്തോട് ചേർന്നാണ് കടന്നുപോകുന്നത്. വിദേശ മലയാളികൾ ഏറ്റവുമധികമുള്ള ജില്ലയിൽ സിയാൽ മോഡൽ പദ്ധതി നടപ്പാക്കാൻ പ്രവാസി സംഘടനകളും തയ്യാറാണ്. ഒപ്പുശേഖരണവും ബഹുജന കൺവെൻഷനും അടക്കം കൊടുമണ്ണിലെ വിമാനത്താവളത്തിനായി സജീവമാവുകയാണ് ആക്ഷൻ കമ്മിറ്റി.