സ്വര്‍ണവില 85,000 കടന്ന് പുതിയ റെക്കോര്‍ഡില്‍. പവന് 680 രൂപ കൂടി 85360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 . 84840 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില. ഈ മാസം ഇതുവരെ കൂടിയത് 7,720 രൂപയാണ്. …
നേരത്തെ തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം, കഴിഞ്ഞ മൂന്ന് ദിവസമായി, സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും അതിനുശേഷം 55 രൂപയും ഇന്ന് 85 രൂപയുമാണ് വർധിച്ചത്. ഈ റെക്കോർഡുകൾ ഇവിടെ അവസാനിക്കാൻ സാധ്യതയില്ല. …
രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില കത്തിക്കയറും എന്നുള്ള സൂചനകളാണ് വരുന്നത്.