ഒരേ ദിവസം രണ്ടു പിഎസ്‌സി പരീക്ഷ; ആശങ്കയിൽ ഉദ്യോഗാർഥികൾ

news image
Nov 9, 2026, 5:46 am GMT+0000 payyolionline.in

പത്തനംതിട്ട: ‌ഒരേ ദിവസം ഏകദേശം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ. ഈ മാസം 17നു നടക്കുന്ന രണ്ടു പരീക്ഷകളാണു വിദ്യാർഥികളെ വലയ്ക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള എക്സൈസ് ഇൻസ്പെക്ടർ തസ്തികയുടെ മെയിൻസ് (രണ്ടാം ഘട്ടം) പരീക്ഷ രാവിലെ ഏഴിനാണ് ആരംഭിക്കുന്നത്. സംസ്ഥാനത്താകെ ഏകദേശം 28,000 വിദ്യാർഥികളാണു യോഗ്യത നേടിയിട്ടുള്ളത്.

ഇതേദിവസം പുലർച്ചെ 5.30നാണു പ്ലസ്ടു യോഗ്യതയുള്ള പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേയ്ക്കുള്ള കായികക്ഷമതാ പരീക്ഷയും. രണ്ടു പരീക്ഷയും വ്യത്യസ്ത സെന്ററുകളിലാണു നടക്കുന്നത്. അതിനാൽ വിദ്യാർഥികൾക്ക് എത്തിച്ചേരാനും പ്രയാസമാണ്.

പരീക്ഷയെഴുതാൻ അവസരം അവസാനിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡിസംബറിലും 2027 ജനുവരിയിലും നടക്കുന്ന മെയിൻസ് പരീക്ഷകളിലും ഇതേ പ്രശ്നമുണ്ട്. ഈ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വന്നിട്ടില്ലെങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ 5നു നടക്കുന്ന പരീക്ഷകൾ

ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2, ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി /കോർപറേഷൻ ബോർഡ് പരീക്ഷ
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സൂപ്പർവൈസർ– പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ പരീക്ഷ
കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗം ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ പരീക്ഷ

2027 ജനുവരി 23ന് നടക്കുന്ന പരീക്ഷകൾ

ഓപ്പൺ മാർക്കറ്റ് ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ
ഓപ്പൺ മാർക്കറ്റ് സബ് ഇൻസ്പെക്ടർ പരീക്ഷ (ഏകദേശം 30,000 പേർ രണ്ടുപരീക്ഷകളും എഴുതുന്നു)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe