ബെംഗളൂരു: ബെംഗളൂരുവില്‍ യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ യൂബർ യുവതിക്ക് തിരികെ നൽകി. യുവതി യൂബർ ആപ്പിൽ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും യൂബർ യുവതി വാഗ്ദാനം നല്കി. ബെംഗളൂരു പൊലീസും യുവതിയെ വിളിച്ച് സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസിൽ പരാതി നൽകാനില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.