ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ; ഉത്തരവ് ഉടൻ

news image
Sep 6, 2024, 7:11 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും.

4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെയാണ് രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചത്. ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുവദിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe