ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും

news image
Jul 7, 2025, 4:48 am GMT+0000 payyolionline.in

സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കുംഈ അധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകൾ അടയ്ക്കും.

ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എൽ പിയിൽ 198 അധ്യയന ദിവസങ്ങളും നിശ്ചയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe