ഓപ്പറേഷൻ തിയറ്ററിലെ വേഷം: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല, അധ്യാപകർ തീരുമാനിക്കും -ആരോഗ്യ മന്ത്രി

news image
Jun 30, 2023, 8:51 am GMT+0000 payyolionline.in

കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിലെ വേഷവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു തരത്തിലുള്ള വിവാദത്തിന്‍റെയും ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒരു തരത്തിലുള്ള വിവാദത്തിന്‍റെയും ആവശ്യമില്ല. ഇത് ചർച്ചയാക്കേണ്ട വി‍ഷയവുമല്ല. ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ആവശ്യപ്പെട്ട കാര്യം അവിടെ അധ്യാപകർ തീരുമാനിക്കും. ഉന്നയിക്കപ്പെട്ടത് രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല. ഏതെങ്കിലും ഭരണകൂടമല്ല ആഗോളതലത്തിൽ ഓപ്പറേഷൻ തിയറ്ററിൽ എന്തുവേണമെന്നത് തീരുമാനിക്കുക -മന്ത്രി പറഞ്ഞു.

ഇത് തികച്ചും സാങ്കേതികമാണ്. ഓപ്പറേഷൻ തിയറ്ററിലെ രോഗിക്ക് അണുബാധ ഉണ്ടാകാതെ സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടിയാണ് ഓപ്പറേഷൻ തിയറ്ററിലെ മുഴുവൻ സംവിധാനങ്ങളും. അണുബാധ ഒഴിവാക്കാൻ ആഗോള തലത്തിൽ നിശ്ചയിക്കപ്പെട്ട പ്രോട്ടോകോൾ ആണ്. വിദ്യാർഥികൾ അവരുടെ അധ്യാപകരോടാണ് പറഞ്ഞത്. അധ്യാപകർ തീരുമാനം പറയും -വീണ ജോർജ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe