കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ

news image
Apr 21, 2025, 1:20 pm GMT+0000 payyolionline.in

കുറ്റ്യാടി: കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള  കുട്ടി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47 ദിവസം പ്രായം ) യാണ് മരിച്ചത്. കക്കട്ടിലെ പൊയോൽ മുക്കിലെ ഉമ്മയുടെ വീട്ടിലാണ് മരണം. ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർഅറിയിച്ചു. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി തുടങ്ങി.

ഇന്നലെ രാത്രി നിർത്താതെ കരഞ്ഞ കുട്ടി ഇന്ന് പുലർച്ചെ രണ്ട് മണി വരെ മുലപ്പാൽ കുടിച്ചിരുന്നതായും രാത്രി ഉറങ്ങാത്തതിനാൽ ഉമ്മയോട് ഉറങ്ങിപോവുകയായിരുന്നു വെന്നാണ് ബന്ധുകൾ പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe