കക്കട്ടിൽ: കക്കട്ടിൽ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും ടൗൺ പ്രദേശത്തുമായി ഏഴ് പേർക്ക് നായയുടെ കടിയേറ്റ സംഭവം ഭീതിയുണർത്തി.
ഇവരിൽ നാലുപേർ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ചെറിയ പോറലേറ്റ മറ്റു ചിലർ പ്രാഥമിക ചികിത്സക്ക് വിധേയരായി.
വീട്ടിൽ വളർത്തുന്ന കുറിയ ഇനം നായയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കക്കട്ടിലെ എഴുത്തുകാരനായ സജീഷ്, പി.കെ. അഭി, ഷിജിന, മാണി എന്നിവർക്കാണ് സാരമായ പരിക്ക് പറ്റിയത്
