വൈകുന്നേരങ്ങളില്‍ കണ്ണൂർ ഭാഗത്തേക്ക് വലിയ ട്രെയിൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അവധി സമയങ്ങളില്‍ ഇത് ഇരട്ടിയാകും.ദേശീയ പാത നിർമാണം പുരോഗമിക്കുന്ന വേളയില്‍ ഭൂരിപക്ഷം യാത്രക്കാരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഈ ഘട്ടത്തില്‍ ആശ്വാസമായിരിക്കുകയാണ് മംഗലാപുരം- ഷൊർണൂർ സ്പെഷ്യല്‍ പാസഞ്ചർ. ഇന്ന് വൈകിട്ട് ആറിന്പാസഞ്ചർ മംഗ്ളൂരില്‍ നിന്നും പ്രയാണമാരംഭിച്ചു.
നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേ മംഗലാപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിൻ ഓടുന്നത്. ശനിക്കും ഞായറിനും പുറമെ തിങ്കളും ചൊവ്വയും അവധിയായതിനാല്‍ വിദ്യാർഥികള്‍, അധ്യാപകർ ഉള്‍പെടെയുള്ളവർക്ക് ഈ ട്രെയിൻ ഏറെ ആശ്വാസമാകും. ഇന്ന് വൈകിട്ട് ആറ് മണിക്കാർ ട്രെയിൻ ആദ്യ സർവീസ് മംഗ്ളൂരില്‍ നിന്നും ആദ്യ യാത്ര നടത്തി. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ഈ ട്രെയിൻ ഉണ്ടാകും.
രാത്രി 12.30-ന് ട്രെയിൻ ഷൊര്‍ണൂർ ജംങ്ഷനിലെത്തും. ആകെ 15 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. 13 ജനറല്‍ കോച്ചുകളുണ്ടാകും. കാസര്‍കോട്- 6.38, കാഞ്ഞങ്ങാട്- 7.04, നീലേശ്വരം- 7.13, ചെറുവത്തൂര്‍- 7.20, പയ്യന്നൂര്‍- 7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍- 8.07, തലശ്ശേരി- 8.38, മാഹി- 8.49. വടകര- 9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്- 9.52, ഫറോക്ക്- 10.09, തിരൂര്‍- 10.38, കുറ്റിപ്പുറം- 10.59. ഷൊര്‍ണൂര്‍- 12.30 എന്നിങ്ങനെയാണ് സ്റ്റോപ്പും ട്രെയിൻ എത്തിച്ചേരുന്ന സമയവും.