കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

news image
Feb 16, 2026, 4:51 pm GMT+0000 payyolionline.in

കണ്ണൂർ :കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം.ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.  അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe