കണ്ണൂരിൽ യുവതിയുടെ മരണം; വിശദ അന്വേഷണം തുടങ്ങി പൊലീസ്, 40 ലക്ഷം നഷ്ടമായതിൽ അന്വേഷണം

news image
Oct 15, 2026, 7:40 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. എരമം സ്വദേശി മേഘ വിഷം കഴിച്ച് മരിച്ചത് വലിയ തുക നഷ്ടമായതിനാൽ എന്ന് നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു. ഈ പണം എങ്ങനെ നഷ്ടമായി എന്നതിൽ അവ്യക്തത തുടരുകയാണ്. വീട് വാങ്ങാൻ ഈ പണം എടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ പണം മേഘ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പണം എവിടെപ്പോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.

40 ലക്ഷം രൂപ നഷ്‌ടമായതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഈ പണം എങ്ങനെ നഷ്‌ടമായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മേഘയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും. വിദേശത്തായിരുന്ന ഭർത്താവ് ബിനീഷ് പല തവണയായി മേഘക്ക് പണം അയച്ച് നൽകിയിരുന്നു. ഒപ്പം പഴയ സമ്പാദ്യവും ചേർത്ത് 40 ലക്ഷം രൂപ മേഘയുടെ കൈവശം ഉണ്ടെന്നാണ് ബിനീഷ് കരുതിയത്. പുതിയ വീട് വാങ്ങാൻ ഈ പണം എടുക്കാമെന്ന് ഭർത്താവ് പറഞ്ഞപ്പോഴാണ്, ആ തുക ചെലവായി പോയെന്ന് മേഘ പറയുന്നത്. എങ്ങനെ ചെലവായെന്ന് പറഞ്ഞതുമില്ല. ഇതിന് പിന്നാലെ ഈ മാസം എട്ടാം തീയതി മേഘ എലിവിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് യുവതി മരിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe