കണ്ണൂര്‍: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.