കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റ്; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം പ്രതിക്ക് കൈമാറിയെന്ന് കണ്ടെത്തൽ

news image
Oct 3, 2025, 4:22 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ കല്യാട് വീടില്‍ നിന്ന് സ്വര്‍ണവും പണവും  മോഷണം പോയ സംഭവത്തിൽ പൂജാരി അറസ്റ്റില്‍. കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും ദർഷിത മോഷ്ടിച്ചത്. അടുത്ത ദിവസം ഹുൻസൂരിലെ ലോഡ്ജിൽ ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

 

മോഷണം നടന്ന വീട്ടിലെ മകൻ്റെ ഭാര്യദ ർഷിതയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ്  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട്‌ പൂട്ടി കർണാടകയിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് ദർഷിതയെ കർണാടകയിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോ​ഗിച്ചതെന്നാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe