കണ്ണൂർ: പയ്യാമ്പലത്ത് മത്തിച്ചാകര. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാൻ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളിൽ നിറയെ മത്തിയുമായാണ് മടങ്ങിയത്.
ഇതോടെ മത്തി ചാകര കൊയ്യാൻ ബോട്ടുകളും പുറംകടലിൽ എത്തി. ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു. പിന്നീട് എത്തിയവർക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലർക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ.
കടലിൽ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാർഡുമാർ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരിൽ ചിലർ മടങ്ങിയത്.