കണ്ണൂർ: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
