കനത്തമഴ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ചെറുവിമാനം, ആളപായമില്ല

news image
Sep 14, 2023, 1:36 pm GMT+0000 payyolionline.in

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കനത്തമഴയെ തുടർന്നാണ് വിമാനം ഇന്ന് അപകടത്തിൽ പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe