പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലുള്ള പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് കനാലിലേക്കുള്ള ജനലവിതരണം ജനുവരി 30ന് ആരംഭിക്കും. വലതുകര പ്രധാനകനാലാണ് ജനുവരി 30ന് തുറക്കുന്നത്. ഇടതുകര കനാല്‍ ഫെബ്രുവരി ആറിനാണ് തുറക്കുക.വേളം, തൂണേരി, അഴിയൂര്‍, മണിയൂര്‍ ഭാഗങ്ങളാണ് വലതുകര കനാലില്‍ വരുന്നത്. കല്ലൂര്‍, കക്കോടി, നടുവത്തൂര്‍, അയനിക്കാട്, തിരുവങ്ങൂര്‍, ഇരിങ്ങല്‍ എന്നിങ്ങനെയുള്ള ബ്രാഞ്ച് കനാലുകളിക്ക് ഇടതുകര തുറന്നാല്‍ വെള്ളമെത്തും.
സാധാരണ ഫെബ്രുവരി ആദ്യവാരമോ പകുതിയോടെയോ ആണ് കനാല്‍ തുറക്കാറുള്ളത്. എന്നാല്‍ ചിലയിടങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്നതായി കര്‍ഷകര്‍ അറിയിച്ചിരുന്നു. വില്ല്യാപ്പള്ളി ഓര്‍ക്കാട്ടേരി ഭാഗങ്ങളില്‍ വരള്‍ച്ച തുടങ്ങിയത് പച്ചക്കറി കര്‍ഷകരെയും മറ്റും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കനാല്‍ നരത്തെ തുറക്കാന്‍ തീരുമാനിച്ചത്.
കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗമാണ് തിയ്യതി സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19നാണ് കനാല്‍ തുറന്നത്
