കന്നഡ നടൻ രവി പ്രസാദ് അന്തരിച്ചു

news image
Sep 15, 2022, 6:40 am GMT+0000 payyolionline.in

ബെംഗളൂരു: കന്നഡ നാടക-സീരിയൽ നടൻ എം.രവി പ്രസാദ് (43) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. നാടക എഴുത്തുകാരൻ ഡോ. എച്ച്.എസ്. മുദ്ദെഗൗഡയുടെ മകനാണ് രവി പ്രസാദ്. സംസ്കാരം വ്യാഴാഴ്ച മാണ്ഡ്യയ്ക്കടുത്തുള്ള കല്ലഹള്ളിയിൽ വച്ച് നടക്കും.

മാണ്ഡ്യയിലെ ഗെലെയാര ബലഗ, ജനദാനി എന്നീ ട്രൂപ്പിലൂടെയാണ് രവി പ്രസാദ് നാടകത്തിലെത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയശേഷം അഭിനയരംഗത്തേക്ക് കടന്ന അദ്ദേഹം ‘മാണ്ഡ്യ രവി’ എന്നും അറിയപ്പെട്ടു.

ടി.എസ്.നാഗാഭരണന്റെ ‘മഹാമയി’ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മിഞ്ചു, മുക്ത മുക്ത, മഗലു ജാനകി, ചിത്രലേഖ, യശോദേ, വരലക്ഷ്മി സ്റ്റോഴ്‌സ് എന്നിവയാണ് മറ്റു സീരിയലുകൾ. ‘കോഫി തോട്ട’ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe