കരിപ്പൂർ> കരിപ്പൂരിൽ വിമാനത്താവളം വഴി വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച മുപ്പതു ലക്ഷം രൂപ വില മതിക്കുന്ന അര കിലോ കസ്റ്റംസ് സ്വർണംപിടിച്ചു.
എയർ ഇൻഡ്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽനിന്നു വന്ന കോഴിക്കോട് കാരന്തൂർ സ്വദേശി കലങ്ങോടു കുന്നുമ്മൽ സനൂബി (36)ൽ നിന്നാണ് സ്വർണം പിടിച്ചത്. സനൂബ് ധരിച്ചിരുന്ന ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നു. സനൂബിനു 15000 രൂപയാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്ന് പറയുന്നു.