കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പൈസ് ജെറ്റ് യാത്രികന് നഷ്ടമായത് 26,500 രൂപ

news image
Nov 24, 2025, 6:52 am GMT+0000 payyolionline.in

മലപ്പുറം; കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായത്. യാത്രികന്‍ ബാദുഷയുടെ ബാഗിൽ നിന്ന് 26,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

 

എയർപോ‍ർട്ടിന് അകത്തുവെച്ചാണ് കവർച്ച നടക്കുന്നതെന്നും ലഗേജുകൾക്ക് അവിടെ നിന്ന് കയറ്റിയ തൂക്കത്തിനെക്കാൾ 800 ​ഗ്രാം കുറവ് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു. ഈ ആഴ്ചയിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ഈ കവർച്ചകളെല്ലാം സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും ബാദുഷ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe