ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ച് ഉത്തരവായതായി രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ അറിയിച്ചു. വിദ്യാർഥി യൂനിയന്റെ അപേക്ഷ പരിഗണിച്ച് ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥിനികൾക്കാണ് അവധി അനുവദിച്ചത്.
ഭരണസമിതിക്കും വൈസ് ചാൻസലർക്കും നന്ദി അറിയിക്കുന്നതായും ഉത്തരവ് വൈകാതെ നടപ്പാക്കണമെന്നും വിദ്യാർഥി യൂനിയൻ ചെയർമാൻ അനുജ്, സെക്രട്ടറി അമൽജിത്ത്, വൈസ് ചെയർപേഴ്സൻ ശ്രീലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.