കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാംദിനവും പോയിന്റ് പട്ടികയിൽ കണ്ണൂരിന്റെ കുതിപ്പ്. കഴിഞ്ഞതവണ കിരീടം ചൂടിയ കോഴിക്കോടും പാലക്കാടും തമ്മിൽ മാറിയും മറിഞ്ഞും ചിലപ്പോൾ ഒപ്പത്തിനൊപ്പവും കണ്ണൂരിനു പിന്നാലെത്തന്നെയുണ്ട്. കണ്ണൂര് 715, കോഴിക്കോട് 708, പാലക്കാട് 706 എന്നിങ്ങനെയാണ് പോയിന്റ് നില.
പോയിന്റ് നില (ഞായർ പകൽ 2 വരെ)
കണ്ണൂർ 715
കോഴിക്കോട് 708
പാലക്കാട് 706
തൃശൂർ 685
കൊല്ലം 679
മലപ്പുറം 674
എറണാകുളം 666
തിരുവനന്തപുരം 637
ആലപ്പുഴ 632
കാസർകോട് 623
കോട്ടയം 618
വയനാട് 589
പത്തനംതിട്ട 558
ഇടുക്കി 536