പത്തനംതിട്ട : കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ് (26) നെയാണ് പ്രതിയായ അജു (20) കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്.ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ മധ്യഭാഗത്ത് പരുക്കേറ്റ ആകേഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന പത്തനംതിട്ട റവന്യൂ ജില്ലാകലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനു സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി പ്രകാരമാണ് അജുവിനെ കസ്റ്റഡിയിലെടുത്തത്ആറന്മുള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുളള നിരവധി മോഷണക്കേസുകളിൽ വിചാരണ നേരിടുന്നയാളാണ് അജു. പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേൽപ്പിച്ചതിനു ചെങ്ങന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
- Home
- Latest News
- കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ ശല്യപ്പെടുത്തി; കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു
കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ ശല്യപ്പെടുത്തി; കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു
Share the news :
Nov 28, 2025, 4:55 pm GMT+0000
payyolionline.in
എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി
മരം മുറിയന്ത്രം അബദ്ധത്തിൽ കഴുത്തിൽ പതിച്ചു; ചെറുവണ്ണൂരിൽ മരംവെട്ടുകാരന് ദാരു ..
Related storeis
വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെ...
Dec 13, 2025, 3:01 pm GMT+0000
ആഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാ...
Dec 13, 2025, 2:47 pm GMT+0000
അത്തോളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽഡിഎഫ്
Dec 13, 2025, 2:03 pm GMT+0000
‘തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപ്രകടനം’: കോർപറേഷനിലെ വിജയത്തിൽ ...
Dec 13, 2025, 1:54 pm GMT+0000
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ...
Dec 13, 2025, 11:21 am GMT+0000
‘നന്ദി തിരുവനന്തപുരം’, കേരള രാഷ്ട്രീയത്തിലെ നിർണായക നിമ...
Dec 13, 2025, 10:53 am GMT+0000
More from this section
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും...
Dec 13, 2025, 9:09 am GMT+0000
‘ജനങ്ങളെ പറ്റിക്കാൻ പിണറായി ശ്രമിച്ചു, ജനങ്ങൾ നല്ല വൃത്തിയായി...
Dec 13, 2025, 8:47 am GMT+0000
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത...
Dec 13, 2025, 8:03 am GMT+0000
വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Dec 13, 2025, 8:01 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പിൽ തിക്കോടിയില്‍ യുഡിഎഫ് തരംഗം; യുഡിഎഫ് 12, എല്‍...
Dec 13, 2025, 7:51 am GMT+0000
എൽ.ഡി.എഫിനെ നിഷ്പ്രഭരാക്കി യു.ഡി.എഫ് തേരോട്ടം ; തുറയൂരില്‍ യുഡി ...
Dec 13, 2025, 7:45 am GMT+0000
വടകര ഉയരപ്പാതയിൽനിന്ന് ഇരുമ്പ് വടി തെറിച്ചു വീണ് കാറിന്റെ മുൻ ഭാഗം ...
Dec 13, 2025, 7:22 am GMT+0000
ഒഞ്ചിയത്ത് നാലാം തവണയും ആർഎംപി
Dec 13, 2025, 7:19 am GMT+0000
തെരഞ്ഞെടുപ്പ്; വാണിമേലിൽ നൂറോളംപേർക്കെതിരെ കേസ്
Dec 13, 2025, 7:10 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളിയില്‍ യു.ഡി.എഫിന് മികച്ച വിജയം
Dec 13, 2025, 7:03 am GMT+0000
തിരഞ്ഞെടുപ്പ് ഫലം : പയ്യോളി നഗരസഭയിൽ യു ഡി എഫ് -22 , എല്‍ ഡി എഫ് &...
Dec 13, 2025, 6:23 am GMT+0000
പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എ...
Dec 13, 2025, 6:11 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : www.payyolionline.in -LIVE UPDATES – വിജയഫല...
Dec 13, 2025, 4:45 am GMT+0000
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം: www.payyolionline.in -LIVE UP...
Dec 13, 2025, 3:49 am GMT+0000
