തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയാണ്.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിനുള്ളില്‍ കുടുങ്ങിയ പല വിദ്യാര്‍ഥികളേയും പുറത്തെടുത്തത്. ബസ് ബൈപ്പാസിലൂടെ പോകുമ്പോള്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ സര്‍വീസ് റോഡിലേക്ക് ബസ് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്നും സംശയിക്കുന്നുണ്ട്.
- Home
- Latest News
- കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് അപകടം ; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് അപകടം ; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
Share the news :
Jan 17, 2026, 6:08 am GMT+0000
payyolionline.in
‘എടോ, അതെന്റെ പോത്താണ്’; മേയാൻ വിട്ട പോത്തിനെ മോഷ്ടിച്ച് യുവാവ്, ..
ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു, 15കാരൻ ..
Related storeis
കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പര...
Feb 6, 2026, 2:55 pm GMT+0000
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
Feb 6, 2026, 2:53 pm GMT+0000
കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്...
Feb 6, 2026, 2:06 pm GMT+0000
കൂപ്പുകുത്തി മീഷോ ഓഹരി; 40 ശതമാനം ഇടിഞ്ഞു
Feb 6, 2026, 1:43 pm GMT+0000
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്...
Feb 6, 2026, 1:30 pm GMT+0000
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
More from this section
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്...
Feb 6, 2026, 8:18 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിൽ തർക്കം; യുവതിയുടെ ഇരുകൈയും വെട്ടി അമ്...
Feb 6, 2026, 7:38 am GMT+0000
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്...
Feb 6, 2026, 7:14 am GMT+0000
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
