എറണാകുളം : കൊച്ചി കളമശ്ശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായിപരാതി.അയൽവാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു.
ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുഞ്ഞാണ് പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നത്. പ്രതി ഒളിവിലെന്ന് പൊലീസ് പറയുന്നു. ഇയാൾ പത്തൊൻപതുകാരനാണ് എന്നാണ് വിവരം. ഇന്ന് തന്നെ പ്രതിയെ പിടികൂടാനാകുമെന്ന് പൊലീസ് പറയുന്നു.