കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

news image
Dec 26, 2025, 3:23 pm GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരി കിന്‍ഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പൊലീസിന്റെ സംശയം. ഈ മേഖലയില്‍ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe