കാണാതായ കുട്ടികളിലൊരാൾ തിരിച്ചെത്തി; പെൺകുട്ടിക്കായി തിരച്ചിൽ; അന്വേഷണം തലസ്ഥാനത്ത്

news image
Sep 14, 2022, 2:20 pm GMT+0000 payyolionline.in

ആലപ്പുഴ : ആലപ്പുഴയിൽ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ സഹോദരി അഞ്ജനയെ കുറിച്ച് ഇന്നലെ വൈകുന്നേരം മുതൽ വിവരമില്ലെന്നാണ് അക്ഷയ് നൽകിയ മൊഴി. അഞ്ജന തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യങ്ങൾ വച്ചാണ്  പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. അതിന് ശേഷം കുട്ടി തമ്പാനൂര്‍ റെയിൽവേ  സ്റ്റേഷനിലുള്ളതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe