കാറിൽ കടത്താൻ ശ്രമിച്ച 36,000-ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി; യുവാവ് കാസർകോട് അറസ്റ്റിൽ

news image
Oct 4, 2026, 5:40 am GMT+0000 payyolionline.in

കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്. കാറിൻറെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകളിലാണ് പാൻമസാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് തൃക്കരിപ്പൂർ സ്വദേശിയും നിലവിൽ മധൂർ ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് സഫീർ സി കെ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ആസാദ് നഗർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പൊലീസ് പട്രോളിംഗും വാഹന പരിശോധനയും നടത്തുകയായിരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ഈ സമയം ചൗക്കി ഭാഗത്ത് നിന്ന് ഉളിയത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാർ പോലീസിനെ കണ്ട് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയതിൽ കാറിൻറെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചതിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പാൻമസാല ശേഖരവും കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe